വൈക്കത്തഷ്ടമി ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. അഷ്ടമി ദിവസം പുലർച്ചെ 4.30 മുതൽ 1 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയുമാണ് ക്ഷേത്രം ദർശനം നടത്താൻ അനുമതി. കൊവിഡ് കാലമായതിനാൽ വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിന് മാത്രമേ നിലവിൽ അനുമതിയുള്ളു. ഡ്യൂട്ടിയ്ക്കായി 40 പേരെ അധികമായി നിയമിച്ചിട്ടുണ്ട്.10 വയസിന് താഴെ പ്രായമുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനം ഇല്ല.