ഡോളർ കടത്ത് കേസിൽ കസ്റ്റംസ് അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി. കസ്റ്റംസ് ധനകാര്യ മന്ത്രാലയത്തിന് അനുമതി തേടി കത്തയച്ചു. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി കോൺസുലേറ്റിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ആവശ്യമാണ്. ആറ് വിദേശ പൗരൻമാരുടെ ലോക്ക് ഡൗൺ സമായത്തെ യാത്ര ചെയ്ത വിവരങ്ങളും കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നും തിരുവനതപുരത്ത് നിന്നും പോയ ഇവരുടെ യാത്ര വിവരങ്ങൾ പരിശോധിക്കും. കൂടാതെ എം ശിവശങ്കറിനെയും സ്വപ്നസുരേഷ് ,സരിത്ത് എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഉന്നതരെ കുറിച്ച് തെളിവ് ലഭിക്കുന്നതിന് വേണ്ടിയും കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതിനും വേണ്ടിയാണ് ചോദ്യം ചെയ്യൽ.