കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് സ്ത്രീ താഴേയ്ക്ക് വീണു. അമ്പത് വയസ് പ്രായമുള്ള തമിഴ്‌നാട് സ്വദേശി കുമാരിക്കാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു.താഴെ വീണ സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പൊലീസാണ് ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഫ്ളാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യും.