സി ഡബ്ല്യു സി ചെയര്‍മാനെതിരെ പോക്‌സോ കേസ്; പരാതിക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറി

കഴിഞ്ഞ ഒക്ടോബര്‍ 21 നാണ് കേസിന് ആസ്പദമായ സംഭവം. പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴി എടുക്കവേ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനായ ഡോ.ഇ ഡി ജോസഫ് മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്റേറ്റിന് പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുടിയാന്‍ മല പൊലിസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ തലശേരിയില്‍ വച്ച് ഇരയായ 17 കാരിയുടെ മൊഴി എടുക്കവേ ചെയര്‍മാന്‍ പീഡിപ്പിച്ചു എന്നാണ് FIR . ബാലാവകാശ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കുട്ടിയുടെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തതെന്നും ഡോ.ഇ ഡി ജോസഫ് പ്രതികരിച്ചു.