വാട്‍സ് ആപ്പ് വീണ്ടും മുഖം മിനുക്കുന്നു

ഈ വര്‍ഷം ആദ്യം വാട്ട്സ്ആപ്പ് ഡാര്‍ക്ക് മോഡ് പുറത്തിറക്കിയിരുന്നു, ഇപ്പോള്‍ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ പ്രത്യേക മോഡുകള്‍ക്കായി പ്രത്യേക വാള്‍പേപ്പറുകള്‍ സജ്ജമാക്കാന്‍ ഉപയോക്താക്കള്‍ക്കാവും. മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. ഫോണ്‍ സെറ്റിങ്‌സ് വെളിച്ചത്തില്‍ നിന്ന് ഇരുണ്ട മോഡിലേക്ക് മാറുമ്പോള്‍ വാള്‍പേപ്പര്‍ ഓട്ടോമാറ്റിക്കായി കണ്‍വര്‍ട്ട് ചെയ്യപ്പെടും. ഇത്തരത്തില്‍ വാള്‍പേപ്പര്‍ വിഭാഗത്തില്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്തുന്നതിനു പുറമേ സ്റ്റിക്കര്‍ വിഭാഗത്തില്‍ ചില അപ്‌ഡേറ്റുകളും പ്രഖ്യാപിച്ചു. അതിനാല്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് അല്ലെങ്കില്‍ ഇമോജി ഉപയോഗിച്ച് അവരുടെ സ്റ്റിക്കറുകള്‍ എളുപ്പത്തില്‍ തിരയാനും കണ്ടെത്താനും അല്ലെങ്കില്‍ സാധാരണ സ്റ്റിക്കര്‍ വിഭാഗങ്ങളിലൂടെ ബ്രൗസ് ചെയ്യാനും കഴിയും.

ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് വാട്ട്സ്ആപ്പ് ‘ടുഗദര്‍ അറ്റ് ഹോം’ എന്ന പേരില്‍ ഒരു പ്രത്യേക സ്റ്റിക്കര്‍ പായ്ക്കും പുറത്തിറക്കി. സ്റ്റിക്കറുകള്‍ ആനിമേറ്റുചെയ്ത വിധത്തില്‍ ലഭ്യമാണ്. വാട്‌സാപ്പിലുടനീളം ഏറ്റവും പ്രചാരമുള്ള സ്റ്റിക്കര്‍ പാക്കുകളിലൊന്നാണ് ടുഗെദര്‍ അറ്റ് ഹോം. ‘ അറബിക്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ്, ടര്‍ക്കിഷ് എന്നീ 9 ഭാഷകളില്‍ ഇതു ലഭ്യമാണ്. വാള്‍പേപ്പറുകള്‍ക്ക് മാത്രമായി ചില പ്രധാന അപ്‌ഡേറ്റുകള്‍ പ്രത്യേകമായി ലഭിച്ചു. വാള്‍പേപ്പറുകള്‍ നാല് പ്രധാന അപ്‌ഡേറ്റുകളാണ് ഉള്ളത്. ഡെഡിക്കേറ്റഡ് ചാറ്റ് വാള്‍പേപ്പറുകള്‍, എക്‌സ്ട്രാ ഡൂഡില്‍ വാള്‍പേപ്പറുകള്‍, അപ്‌ഡേറ്റുചെയ്ത സ്‌റ്റോക്ക് വാള്‍പേപ്പര്‍ ഗാലറി, ലൈറ്റ്, ഡാര്‍ക്ക് മോഡ് സെറ്റിങ്ങുകള്‍ക്കായി പ്രത്യേക വാള്‍പേപ്പറുകള്‍ സജ്ജമാക്കാനുള്ള കഴിവ് എന്നിവയാണ് അപ്‌ഡേറ്റിലുള്ളത്.