രക്ഷാ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി നൽകിയത് 16 ബസുകൾ

തിരുവനന്തപുരം; ബുറേവി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് പൊന്മുടിയിലെ രക്ഷാ പ്രവർത്തനത്തിന് വേണ്ടി കെഎസ്ആർടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയത് 16 ബസുകൾ. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകരമാണ് ബസുകൾ നൽകിയത്. ഈ ബസുകളിലാണ് പൊന്മുടിയിലെ ലയങ്ങളിൽ നിന്നുമുള്ള ആളുകളെ മാറ്റി രക്ഷാ കേന്ദ്രത്തിൽ എത്തിച്ചത്.ഇത് കൂടാതെ ഓരോ ഡിപ്പോയിൽ നിന്നും അഞ്ച് ബസ്സുകൾ വീതം ഡ്രൈവർ സഹിതം ദുരന്തനിവാരണ അതോറിറ്റി എപ്പോൾ ആവശ്യപ്പെട്ടാലും കൊടുക്കത്തക്ക തരത്തിൽ തയ്യാറാക്കി നിർത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികൾക്കും നിർദ്ദേശം നൽകിയതായി സിഎംഡി അറിയിച്ചു.