പടന്നയിൽ പോരാട്ടം പടർന്ന് പിടിക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ കണ്ണൂർ കോർപറേഷനിലെ 40 ആം ഡിവിഷനിൽ പോരാട്ടം കനക്കുകയാണ്. എൽഡിഎഫിന്റെ തുടർഭരണത്തിനായി സിപിഐഎം മുതിർന്ന നേതാവ് യു പുഷ്പ്പരാജ് മത്സരിക്കുമ്പോൾ തികഞ്ഞ വിജയ പ്രതീക്ഷയുമായി പടന്നയുടെ വികസനസ്വപ്നങ്ങൾ യാഥാർഥ്യ വൽക്കരിക്കാൻ യുഡിഎഫ് സ്ഥാനാർഥി സയ്യിദ് സിയാദ് തങ്ങൾ മത്സരിക്കുന്നു. നിലവിൽ പടന്ന ഡിവിഷനിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ നേരിട്ട് അറിഞ്ഞു വികസന മാതൃകകൾ ഒരുക്കുകയാണ് യുഡിഫ് പ്രവർത്തകർ . ഇടതും വലതും ഭരിച്ച പടന്നയിൽ ബി ജെ പി സ്ഥാനാർഥി ശ്യാം രാജ് മത്സരിക്കാൻ എത്തുമ്പോൾ പ്രധാനമായും ശ്രദ്ധയൂന്നുന്നത് മത്സ്യ തൊഴിലാളികൾ കാലാകാലങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനോടൊപ്പം കണ്ണൂർ കോർപറേഷനിൽ ബിജെപിക്ക് ഒരു സ്ഥാനം ഉറപ്പിക്കാൻ കൂടിയാണ് .