എം എൽ എമാരായ വി ഡി സതീശനും അൻവർസാദത്തിനും എതിരെയുള്ള വിജിലൻസ് അന്വേഷണാനുമതിയില്‍ കൂടുതല്‍ വ്യക്തത തേടി സ്പീക്കര്‍

എം എൽ എമാരായ വി ഡി സതീശനും അൻവർസാദത്തിനും എതിരെയുള്ള വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടി സ്‌പീക്കർ പി .ശ്രീരാമകൃഷ്ണൻ. സർക്കാർ നൽകിയ അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയൽ സ്‌പീക്കർ തിരിച്ചയച്ചു. പ്രതികാരത്തിന്റെ വഴിയിലേക്കു അഴിമതി നിരോധനനിയമം പോകരുതെന്ന് സ്പീക്കര്‍ പറഞ്ഞു. അനുമതിയില്ലാതെ വിദേശസഹായം പ്രളയ ദുരിതാശ്വാസ പദ്ധതിയായ പുനര്‍ജനി പദ്ധതിക്കായി സ്വീകരിച്ചെന്നാണ് സതീശനെതിരെയുള്ള ആരോപണം. അന്‍വര്‍ സാദത്തിനെതിരെ ഉയർന്ന ആരോപണം പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്നതാണ്.