തെക്ക് വടക്കല്ല, നേര്‍രേഖയിലാണ് തെക്കി ബസാറിന്റെ പോരാട്ടം

തെക്കിബസാര്‍ എന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ഡിവിഷനാണ്,അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ഇത് ബാലികേറാമലയാണ്-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ അന്‍വര്‍.രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സഹായത്തോടെ ഡിവിഷനില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു.അതൊക്ക എല്‍ഡിഎഫിന് തുണയാകുമെന്നാണ് പ്രതീക്ഷ.


ഡിവിഷനു വേണ്ടി സ്വന്തമായി മാനിഫെസ്റ്റോ ഉണ്ടാക്കി ശ്രദ്ധ നേടുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മാധവന്‍മാസ്റ്റര്‍.യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.കേവല രാഷ്ട്രീയത്തിനപ്പുറം ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്.അധികാര വികേന്ദ്രീകരണത്തിന് മുന്‍ഗണന നല്‍കുമെന്ന് മാധവന്‍ മാസ്റ്റര്‍ പറഞ്ഞു.

റോഡുകള്‍,ഓവുചാല്‍ ഇവയുടെ കാര്യത്തില്‍ ഡിവിഷനില്‍ പ്രത്യേക ശ്രദ്ധ കൊടുക്കും.കച്ചവട ഭരണത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ബാബു ഒതയോത്ത് പറഞ്ഞു