കണ്ണൂർ കണ്ണോത്തുംചാൽ വഴിയോരത്ത് സ്നേഹം വിളമ്പി കാത്തിരിക്കുന്ന ഒരുപ്പയും മകനുമുണ്ട്. എന്ത് ചോദിച്ചാലും കണക്കെ വായിൽ വരൂ. കഴിക്കാൻ തരുന്നതിന് ഒരു കണക്കുമില്ലതാനും.പരിപ്പുവട, പക്കുവട, ഉഴുന്നുവട,ചായ തുടങ്ങിയ എന്തും കഴിക്കാം.കഴിച്ചു പോകുമ്പോൾ നിങ്ങൾ പറയുന്നത് തന്നെ കണക്കും.ഇത് കണ്ണൂരിലെ ഒരൊന്നൊന്നര തട്ടുകഥയാണ്. കണ്ണൂർ തലശ്ശേരി റോഡരികിലാണ് ഈ തട്ടുകട സ്ഥിതി ചെയുന്നത്. എപ്പോഴും തിരക്കാണിവിടെ. അതിന്റെ പിന്നിലുള്ള രഹസ്യം വിലക്കുറവാണ്. കേരളത്തിൽ തന്നെ ഏറ്റവും വിലക്കുറവിൽ പലഹാരങ്ങളും ചായയും ലഭിക്കുന്നത് ഇവിടെയാണ്.ചെറിയ പൈസക്ക് വയറു നിറയെ കഴിക്കാമെന്നും കണ്ണൂർ നഗരത്തിൽ വന്നു പെടുന്ന വിശന്നു വലഞ്ഞ ആളുകൾക്ക് ഇതൊരു വലിയ ആശ്വാസമാണെന്നും നാട്ടുകാർ പറയുന്നു. വലിയ കച്ചവടവും ചെറിയ ലാഭവുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് തട്ടുകടയുടമ ഇബ്രാഹിം പറയുമ്പോൾ, മകൻ ഷാജഹാൻ എല്ലാ സഹായങ്ങളും നൽകി ഉപ്പയുടെ ഒപ്പമുണ്ട്.