ഹൈക്കോടതി നിര്‍ദേശം മറികടന്ന് അധ്യാപക നിയമനത്തിനായി അഭിമുഖം നടത്തി കാലിക്കറ്റ് സര്‍വകലാശാല

 

അധ്യാപക നിയമന നടപടി നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെ ഉദ്യോഗാര്‍ത്ഥി അഭിമുഖം നടത്തി കാലിക്കറ്റ് സര്‍വകലാശാല. സംവരണം അട്ടിമറിച്ചാണ് നിയമന നടപടിയെന്നാരോപിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തുറന്ന പ്രക്ഷേഭത്തിലേക്ക് കടക്കുകയാണ്.

സംവരണ തസ്തിക പ്രഖ്യാപിക്കാതെയും ബാക്ക്‌ലോഗ് നികത്താതെയും അധ്യാപക നിയമനം നടത്താനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം കോടതി കയറിയിരുന്നു. 20 ഓളം ഉദ്യോഗാര്‍ത്ഥികളാണ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ളത്. ഇതിന് പുറമെ നിയമനത്തില്‍ സംവരണ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് കേസുമുണ്ട്. ഇത് എല്ലാം നിലനില്‍ക്കെയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്യോഗാര്‍ത്ഥി അഭിമുഖത്തിന് ഇന്നലെ തുടക്കമായത്.