വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷൻ എടചൊവ്വ ഡിവിഷനിൽ പെൺമത്സരമാണ് നടക്കുന്നത്. എടചൊവ്വയിൽ കാലിടറുന്നതാർക്കെന്ന് കണ്ടു തന്നെ അറിയണം ? തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സ്ഥാനാർത്ഥികൾ കച്ച മുറുക്കി പ്രചാരണ രംഗത്ത് തങ്ങളുടെ വ്യക്തമായ സാനിധ്യം അറിയിച്ചു കൊണ്ടിരിക്കുകയാണ്. നാടിനും നാട്ടുകാർക്കും വേണ്ടി ജാതിമത ഭേതമന്യേ അർഹതപ്പെട്ട ആനുകൂല്യങ്ങൾക്ക് നൽകി, പരമാവധി സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി എൻ പി പ്രിയ പറഞ്ഞു. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാരം കാണാൻ ഉതകുന്ന പദ്ധതികളും ആലോചനയിലുണ്ടെന്ന് പ്രിയ കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ സ്ഥാനാർത്ഥിയായ എൻ സജ്‌ന പ്രതികരിച്ചത് ഇപ്രാവശ്യം ഭരണം ലഭിക്കുകയാണെങ്കിൽ നാടിന് ഉതകുന്ന മാറ്റങ്ങൾ കൊണ്ടുവരും എന്നാണ്. റോഡ് ഉൾപ്പെടെയുള്ള പ്രാദേശിക വികസനമാണ് ഈ വാർഡിൽ വരേണ്ടതെന്നും സജ്‌ന പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥിയായ എൻ ഉഷ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തി കാട്ടിയുള്ള പ്രചാരണമാണ് നടത്തി വരുന്നത്. വികസന പ്രവർത്തങ്ങളും മറ്റും നാട്ടുകാർ പരിഗണിക്കുമെന്നും അതെല്ലാം വോട്ടായി മാറും എന്നുമുള്ള വിശ്വാസത്തിലാണ് അവർ.