ധനമന്ത്രി ടി. എം തോമസ് ഐസക് തനിക്കെതിരായ അവകാശ ലംഘന പരാതി പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ട നടപടി സ്വാഗതം ചെയ്‌തു . പ്രിവിലേജ് കമ്മിറ്റി വിളിപ്പിച്ചത് നല്ല തീരുമാനമായി കാണുന്നുവെന്നും ശിക്ഷ വിധിക്കാനുള്ള കോടതിയല്ല എത്തിക്സ് കമ്മിറ്റിയെന്നും കാര്യങ്ങൾ വിശദീകരിക്കാൻ അവസരം ലഭിച്ചത് സ്വാഗതാർഹമാണ് എന്നും മന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികളുടെ ശ്രമം കേരള വികസനത്തെ അട്ടിമറിയ്ക്കാനാണ് ഒരു നടപടിയും ചട്ടം ലംഘിച്ച് സ്വീകരിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.