സിദ്ദിഖ് കാപ്പന്റെ അനധികൃത തടങ്കലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം ; കേരള പത്ര പ്രവര്‍ത്തക യൂണിയന്‍

ഹാത്‌റാസ് സന്ദര്‍ശിക്കാന്‍ പോകുന്നതിതിനിടെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അനധികൃത തടങ്കലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. അന്വേഷണം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണമെന്നും കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് കാപ്പനെന്നും
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി പ്രത്യക്ഷമായോ, പരോക്ഷമായോ ബന്ധമില്ലെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയാണെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം തെറ്റാണ്.സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. അറസ്റ്റ് സമയത്ത് ചില ലഘുരേഖകള്‍ കണ്ടെത്തു എന്ന പോലീസിന്റെ വാദം തെറ്റാണ്. കസ്റ്റഡിയില്‍ വെച്ച് പോലീസ് മര്‍ദ്ദനത്തിനും മറ്റ് പീഡനങ്ങള്‍ക്കും സിദ്ദിഖ് കാപ്പന്‍ വിധേയനായെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.