പോലീസ് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം വിപുലീകരിച്ചു

കണ്ണൂര്‍: ത്രിതല പഞ്ചായത്ത് ഇലക്ഷന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു രൂപീകരിച്ച പോലീസ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം വിപുലീകരിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട ഏത് പരാതികളും കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അറിയിക്കാവുന്നതാണ്. പ്രചാരണ ബോര്‍ഡുകള്‍, പോസ്റ്റര്‍, തുടങ്ങിയവ നശിപ്പിക്കുക ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കങ്ങള്‍ മറ്റ് ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്നങ്ങള്‍ നിയമലംഘനങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന് 9497964143 നു പുറമെ 9497964292, 9497926030 ഈ രണ്ടു നമ്പറുകളില്‍ കൂടി അറിയിക്കാവുന്നതാണ്. ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിന്‍റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടാലും വിവരങ്ങള്‍ അറിയിച്ചാല്‍ പെട്ടന്നു തന്നെ പോലീസ് നടപടികള്‍ സ്വീകരിക്കുന്നതിന് ഇത് ഏറെ സഹായമാകും.