കർഷക സമരം ഒത്തു തീർപ്പാക്കാൻ മുഴുവൻ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന് കർഷക സംഘടനകൾ

മുഴുവൻ സംഘടനകളെയും കർഷക സമരം ഒത്തു തീർപ്പാക്കാൻ ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന് കർഷക സംഘടനകൾ. എല്ലാ കർഷക സംഘടനകളെയും വിളിച്ചില്ലെങ്കിൽ ഇന്ന് നിശ്ചയിച്ചിരിക്കുന്ന ചർച്ച ബഹിഷ്‌കരിക്കുമെന്ന് കിസാൻ സംഘർഷ് കമ്മിറ്റിയും പഞ്ചാബ് കിസാൻ സമിതിയും വ്യക്തമാക്കി. കേന്ദ്രസർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത് 32 സംഘടനകളെ മാത്രമാണ് . ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് ഇന്ന് മൂന്ന് മണിക്ക് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഡൽഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളും ഉപരോധിക്കുമെന്ന കർഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടർന്ന് അതിർത്തി മേഖലകളിൽ സുരക്ഷാസന്നാഹം ശക്തമാക്കി.