കർഷക പോരാട്ടം രാജ്യത്താകമാനമുള്ള പ്രതിഷേധ വേലിയേറ്റമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് ഇന്ത്യ കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമാണെന്നും കോൺഗ്രന്റെ കൈപിടിച്ച് 90 കളിൽ നിയോറിബലൽ നയങ്ങൾ രാജ്യത്ത് അരങ്ങേറിയത് മുതലുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ടെന്നും മുഖ്യ മന്ത്രി. മൂന്നര ലക്ഷം കർഷകരാണ് കടം കയറി ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്. ഇവർക്ക് വേണ്ടിയാണ് പ്രതിഷേധം .കേന്ദ്ര സർക്കാർ സ്വയം തിരുത്തി മുന്നോട്ട് പോകാൻ തയ്യാറാകണമെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ.