മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് സിപിഎമ്മിലെ ഒരു വിഭാഗം. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്‌ടാവായ രമൺ ശ്രീവാസ്തയാണ് കെ എസ് എഫ് യിലെ വിജിലൻസ് റൈയിഡിന് പിന്നിൽ എന്നാണ് ആരോപണം. വിജിലൻസ് റെയ്ഡില്‍ അതൃപ്തിയുമായി സിപിഐയും രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി അറിയാതെ ,വിജിലൻസ് ഡയറക്ടര്‍ അവധിയിലിരിക്കുമ്പോൾ റെയിഡ് നടന്നത് അസ്വാഭാവികമാണെന്നും സിപിഐഎം പറഞ്ഞു. വിജിലൻസ് ബ്രാഞ്ചുകളിൽ നടത്തിയ പരിശോധന അനാവശ്യമായിരുന്നു എന്നാണ് സിപിഐഎം നിലപാട്. തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും ഉന്നമിട്ടത് ശ്രീവാസ്തവയാണെന്നും സൂചനയുണ്ട്. സ്വകാര്യ ചിട്ടിക്കമ്പിനിയുടെ സുരക്ഷാ ഉപദേഷ്‌ടാവായ രമൺ ശ്രീവാസ്തവയാണ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നിലെന്നാണ് സിപിഐഎം നേതാക്കളുടെ വിലയിരുത്തൽ.