ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അതിന്റെ ഫലമായി കേരളത്തില്‍ നാളെ ശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.ഡിസംബര്‍ 2 ന് തെക്കന്‍ കേരളത്തിലാണ് കനത്ത മഴ കിട്ടുക. ഇത് അതിതീവ്രമായിരിയ്ക്കും എന്നാണ് കാലാവസ്ഥാ പ്രവചനം.
സാഹചര്യം വിലയിരുത്തി തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ഡിസംബര്‍ 1 മുതല്‍ 4 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തില്‍ കനത്ത മഴ ഉണ്ടാവുക എന്നാണ് അറിയിപ്പ്. കടലില്‍ പോവുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.