കർഷക സമരം കൂടുതൽ ശക്തമാകുന്നു

കേന്ദ്ര സർക്കാരിനെതിരെ കർഷക സമരം കൂടുതൽ ശക്തമാകുന്നു. ഇന്ന് മുതൽ ഡൽഹിയിലെ അതിർത്തികൾ അടച്ച് സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. സിംഗു അതിർത്തിയിലും ഡൽഹി വളയലിലും ബുറാടി നിരങ്കി മൈതാനത്തും കർഷകർ പ്രതിഷേധിക്കുകയാണ്. വൈദ്യസഹായവുമായി ഡോക്ടര്‍മാരും സന്നദ്ധ സംഘടനകളും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലെ കര്‍ഷക പ്രക്ഷോഭത്തില്‍ സജീവമായി. ഖല്‍സ ഹെല്‍പ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പ്രക്ഷോഭകര്‍ക്കിടയില്‍ സാനിറ്റൈസര്‍, വൈറ്റമിന്‍ ഗുളികകള്‍ തുടങ്ങിയവ വിതരണം ചെയ്തു. കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന പ്രക്ഷോഭത്തില്‍ പ്രതിരോധ മരുന്നുകള്‍ അടക്കം വിതരണം ചെയ്തു തുടങ്ങി.