സഭാ തര്‍ക്കത്തില്‍ യാക്കോബായ സഭ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോവാന്‍ തീരുമാനം.പളളി നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. സര്‍ക്കാര്‍ ഏറ്റെടുത്ത 52 പള്ളികള്‍ക്ക് മുന്നിലും റിലേ സത്യാഗ്രഹ സമരം തുടങ്ങിയിരിക്കുകയാണ് യാക്കോബായ വിശ്വാസികള്‍. എല്ലാ ഭദ്രാസനങ്ങളിലും സമരം സംഘടിപ്പിക്കുന്നുണ്ട്. സഭാ തര്‍ക്കത്തിന്റെ കാര്യത്തില്‍ ഇനി ഓര്‍ത്തഡോക്സ് വിഭാഗവുമായി ചര്‍ച്ചക്കില്ലെന്ന് യാക്കോബായ സഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.