തദ്ദേശ തിരഞ്ഞെടുപ്പ് ; ഇന്ന് മുതൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ സ്വീകരിക്കും

ഇന്ന് മുതൽ തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ സ്വീകരിക്കും. നാളെ മുതൽ ക്വാറന്റീനിൽ കഴിയുന്നവർക്കും കൊവിഡ് ബാധിതർക്കും സ്പെഷ്യൽ തപാൽ വോട്ടിനുള്ള പട്ടിക തയ്യാറാക്കി തുടങ്ങും. സ്പെഷ്യൽ തപാൽ വോട്ട് സാധ്യമാവുക ഡിസംബർ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്കാകും. സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കും. വോട്ട് രേഖപ്പെടുത്തിയ ശേഷം രജിസ്‌ട്രേഡ് പോസ്റ്റ് വഴിയോ മറ്റൊരാൾ മുഖേനയോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവർ വോട്ടെണ്ണലിനു മുമ്പ് തിരികെ വരണാധികാരിക്ക് നൽകണം.