ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 9 പേർക്ക് കോവിഡ്;ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്ന് എൻ. വാസു

ശബരിമലയിലെ നിലവിലെ സ്ഥിതിഗതികൾ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ 13529 തീർത്ഥാടകർ ശബരിമല ദശാർശനം നടത്തി. 37 പേർക്ക് നിലയ്ക്കലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 9 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എൻ വാസു പറഞ്ഞു. ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ നേരിയ വർധനവ് ഉണ്ടാകുമെന്നും  ഇത് സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനം ഉണ്ടാവുമെന്നും  നിലവിൽ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം അറിയിച്ചു.