നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ ; എസ്‌ഐ ഗോപകുമാറിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

നെയ്യാർ ഡാം പോലീസ് സ്റ്റേഷനിലെ എസ് ഐ ഗോപകുമാറിന്റെ മോശം പെരുമാറ്റത്തിൽ ഡി.ഐ.ജി സഞ്ജയ് കുമാർ ഡി .ജി .പിക്ക് റിപ്പോർട്ട് നൽകി. ഗ്രേഡ് എസ് ഐ യുടെ പെരുമാറ്റം പൊലീസിന് ആകെ നാണക്കേടാണെന്നും ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും എസ് ഐ ഗോപകുമാറിന്റെത് ഗുരുതര വീഴ്ചയായതിനാൽ വകുപ്പ് തല നടപടി തുടരാനും ശുപാർശ. എസ് ഐ ഗോപകുമാർ നെയ്യാർ ഡാം പോലീസ് സ്റ്റേഷനിൽ മോശമായി പെരുമാറിയത് സംബന്ധിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് അന്വേഷണം നടത്തുന്നത്. റേഞ്ച് ഡി.ഐ.ജി സുശീൽ കുമാറിനോടാണ് അന്വേഷണം നടത്താൻ നിർദേശം നൽകിയത്.