കെസ്എഫ് ഇയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നവർ അന്വേഷിക്കട്ടെയെന്ന് ധനമന്ത്രി തോമസ് ഐസക്. അന്വേഷണത്തിനൊന്നും എതിരല്ല എന്നും ഇതുവഴി കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങളെ താഴ്ത്തി കെട്ടാൻ ശ്രമിക്കരുതെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തെ 20 കെ എസ്എഫ്ഇ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയുടെ ഭാഗമായി വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.