കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ കടലാക്രമണ ഭീഷണിയിലാണ് വർഷങ്ങളായി ജീവിക്കുന്നത്. വർഷങ്ങളായുള്ള ഇവരുടെ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിനാൽ ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പരാതിക്കാർ . കോഴിക്കോട് ഭട്ട് റോഡ് ബീച്ചിനു സമീപത്താണ് 300 ഓളം കുടുംബങ്ങൾ താമസിക്കുന്ന ശാന്തിനഗർ കോളനി. നിരവധി വീടുകളാണ് ഇവിടെ വെള്ളം കയറി തകർന്നത്. വർഷങ്ങളുടെ പോരാട്ട ഫലമായി നിരവധി കുടുംബങ്ങൾക്ക് വീട് ലഭിച്ചിരുന്നു. എന്നാൽ നിലവിലെ ഇവരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. തെരുവ് വിളക്കുകൾ ,നടപ്പാതകൾ നിരവധി ആവിശ്യങ്ങൾ ഉന്നയിക്കുന്ന ഇവർ അധികൃതർ ഇവരുടെ ആവിശ്യം അംഗീകരിച്ചില്ലെങ്കിൽ വോട്ട് ഇത്തവണ ഇല്ലെന്ന ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ്.