ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയില്‍ തീരം തൊട്ടു. വ്യാപക നാശ നഷ്ടമാണ് ചെന്നൈയിലും പോണ്ടിച്ചേരിയിലും ഉണ്ടായിരിക്കുന്നത്. നിവാർ ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈ നഗരം പൂർണമായി അടച്ചിട്ടു. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.തമിഴ്നാടും പോണ്ടിച്ചേരിയും അതീവ ജാഗ്രതയില്‍ തുടരുകയാണ്. കടലൂര്‍ ജില്ലയിലാണ് നിവാർ മൂലമുള്ള ഏറ്റവുമധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. അടുത്ത അഞ്ച് മണിക്കൂറില്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് .