മഡോണയുടെ ചിത്രം വച്ച് ആദരാഞ്ജലികൾ അർപ്പിച്ചുള്ള വാട്സാപ്പ് സ്റ്റാറ്റസുകളും ട്രോളുകളുമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. മലയാളി നടി മഡോണ സെബാസ്റ്റ്യന്റെ സോഷ്യൽ മീഡിയ പേജുകൾ ആദരാഞ്ജലികളും ട്രോളുകളും നിറയുകയാണിപ്പോൾ.മലയാളത്തിലെ ഒരു ചലച്ചിത്ര നടിയും ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. 2015 ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ ഒരു നടിയായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. 2016 ൽ തമിഴിൽ ഇറങ്ങിയ കാതലും കടന്തു പോകും, കിംഗ് ലയർ എന്നീ ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.
ബുധനാഴ്ച രാത്രിയാണ് ഫുട്ബാൾ ഇതിഹാസം മറഡോണ വിടവാങ്ങിയത്. പേരിലെ സാമ്യമാണ് ഇപ്പോൾ ഇത്തരത്തിലുള്ള ട്രോളുകളും മറ്റും ഉയർന്നുവരാൻ ഇടയാക്കിയത്.എന്നാൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന ഇത്തരം ക്രൂര വിനോദങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും ഒരു പക്ഷം ആരോപിക്കുന്നു.