തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങി കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഇരുപത്തി രണ്ടാം ഡിവിഷനായ എളയാവൂര്‍ സൗത്ത്. തുടര്‍ഭരണവും ഇടതുമുന്നണിക്ക് തന്നെ കിട്ടിയാല്‍ നിലവിലെ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും നാടിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം ആയിരിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മോഹനന്‍ പറഞ്ഞു.
അതേസമയം നിലവിലെ ഇടതുമുന്നണിയുടെ ഭരണത്തിലെ എല്ലാ പോരായ്മകളും പരിഹരിക്കണമെന്നും, ജനങ്ങളുടെ പിന്തുണ തനിക്കാണെന്നുള്ള ശുഭാപ്തിവിശ്വാസത്തോടെ യുഡിഎഫിനെ കൊടി പാറിക്കാന്‍ കഴിയുമെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ ഡെപ്യൂട്ടി കളക്ടറുമായ സി എം ഗോപിനാഥ് പറഞ്ഞത്.
ഇരുമുന്നണികളുടെയും ഇടയില്‍ നാടിനു പുതിയൊരു മാറ്റം ഉണ്ടാക്കാന്‍ ജനങ്ങളുടെ വികസനം മാത്രം മുന്നില്‍ കണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുജീഷ് എളയാവൂര്‍. ജനങ്ങളില്‍ നിന്നും നല്ല പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. നല്ലൊരു ഭാഗം ജനങ്ങളുടെയും പ്രധാനപ്രശ്‌നം മഴക്കാലത്തുള്ള വെള്ളപ്പൊക്കമാണ് തുടര്‍ ഭരണത്തില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണം സാധ്യമാകുമെന്നും സുജീഷ് വ്യക്തമാക്കി.