ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ജനുവരിയിൽ

ജനുവരിയിൽ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റ്യൂട്ട് സി ഇ ഒ അദർ പൂനവാല. ഒറ്റ ഡോസ് വാക്സിന്റെ വില ആയിരം രൂപയാണ്. നേരിട്ട് ഫാർമസിയിൽ നിന്നും വാങ്ങുകയാണെങ്കിലാണ് ആയിരം രൂപ നൽകേണ്ടി വരുന്നത്. സർക്കാർ ഒരു ഡോസിന് 250 രൂപ നിരക്കിൽ സപ്ലൈയുടെ 90 ശതമാനവും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയിൽ നൂറ് മില്യൺ കൊവിഷീൽഡ്‌ ലഭ്യമാകുമെന്നും ഇത് ഫെബ്രുവരിയോടെ ഇരട്ടി ആകുമെന്നും പൂനവാല എൻഡി ടിവിയോട് പ്രതികരിച്ചു. മാർച്ച് മാസത്തിന് ശേഷമായിരിക്കും സ്വകാര്യ വിപണിയിൽ വാക്സിൻ ലഭ്യമാകുക.