നടിയെ ആക്രമിച്ച കേസിൽ മാപ്പ് സാക്ഷിയെ ഭീക്ഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ബി.പ്രദീപ് കുമാറിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഗണേഷ് കുമാർ എം.എൽ .എ നീക്കി. പോലീസ് ബി.പ്രദീപ് കുമാറിനെ ഇന്ന് പുലർച്ചയോട് കൂടിയാണ് അറസ്റ്റ് ചെയ്‌തത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് . ഇയാളെ കാസർഗോട്ടേയ്ക്ക് കൊണ്ടുപോയി. പത്തനാപുരം ബേക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കാസർഗോഡ് സ്വാദേശിയായ വിപിൻ ലാലിനെ കേസിലെ എട്ടാം പ്രതിയായ ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തിയതിനാണ് കേസ് എടുത്തത്.