തദ്ദേശ തിരഞ്ഞെടുപ്പ്;കോവിഡ് വോട്ടിന് തലേദിവസം വരെ അപേക്ഷിക്കാം

തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാം. സ്പെഷ്യൽ പോസ്റ്റൽ ബാലറ്റിലൂടെ വോട്ടെടുപ്പിന് 10 ദിവസം മുമ്പ് മുതൽ തലേദിവസം വൈകീട്ട് മൂന്ന് വരെ അപേക്ഷിക്കുന്നവർക്ക് തപാൽ വോട്ട് അനുവദിക്കും. ബൂത്തിലെത്തി വോട്ട് ചെയ്യാൻ തപാൽ വോട്ടിന് അർഹരാകുന്നവർക്ക് ആവില്ല. വോട്ടെടുപ്പിന് തലേദിവസം മൂന്നിന് ശേഷം അപേഷിക്കുന്നവർക്കാണ് ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുക. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 1മണിക്കൂർ മാത്രമേ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും വോട്ട് ചെയ്യാൻ അനുവാദമുള്ളൂ.