സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദ രേഖ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു . ഡി. ജി. പി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഇ .ഡി ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ജയിൽ മേധാവിയുമായി സംസാരിച്ചിരുന്നു. തുടർന്ന് ജയിൽ മേധാവി വിഷയം സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിരുന്നു .എസ്. പി ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഒരു ഓൺലൈൻ പോർട്ടലാണ് സ്വപ്നയുടെ പേരിൽ ശബ്ദ സന്ദേശം പുറത്ത് വിട്ടത്. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയ്‌സ് റെക്കോർഡാണ് പുറത്ത് വന്നത്.