കിഫ്‌ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്‌ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. മസാല ബോണ്ട് വാങ്ങിയ കിഫ്‌ബി നടപടിയെ സിഐജി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇ.ഡി യുടെ അന്വേഷണം . ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിക്കൊണ്ട് ഇ. ഡി ആർ. ബി .ഐയ്ക്ക് കത്ത് നൽകി. സിഎജി റിപ്പോർട്ടിൽ മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ വാദം ഭരണഘടന വിരുദ്ധമായി ഒന്നുമില്ലെന്നായിരുന്നു. മസാല ബോണ്ടുകള്‍ക്ക് നല്‍കിയ അനുമതിയെക്കുറിച്ചാണ് ഇ.ഡി ആര്‍ബിഐയോട് വിശദാംശങ്ങള്‍ തേടിയത്. എന്നാല്‍, ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.