ഇബ്രാഹീം കുഞ്ഞിന്റെ മെഡിക്കൽ റിപ്പോർട്ട് വിദഗ്‌ധ സംഘം ഇന്ന് തയ്യാറാക്കും

പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയായ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോർട്ട് വിദഗ്‌ധ സംഘം ഇന്ന് തയ്യറാക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും  ഇബ്രാഹിം കുഞ്ഞിന്റെ ജ്യാമാപേക്ഷയും കോടതി പരിഗണിക്കു . തിങ്കളാഴ്ചയോടെ റിപ്പോർട്ട് ഡിഎം ഒയ്ക്ക് കൈമാറും എന്നാണ് സൂചന. പ്രത്യേക മെഡിക്കൽ സംഘം കഴിഞ്ഞ ദിവസമാണ് ഇബ്രാഹിം കുഞ്ഞിന്റെ ശാരീരിക- മാനസിക- ആരോഗ്യ നില പരിശോധിച്ചത്. കോടതിയുടെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു പരിശോധന.