സൈബർ കുറ്റകൃത്യങ്ങൾ തടയൽ; പോലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം ലഭിച്ചു

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകി. 2011 ലെ പോലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപിക്കൽ ,ഭീഷണിപ്പെടുത്തൽ ഇവ പ്രചരിക്കൽ തുടങ്ങിയവ ഇനി കുറ്റകൃത്യമാവും. കേസെടുക്കാൻ പൊലീസിന് ഇനി മുതൽ കൂടുതൽ അധികാരമുണ്ടാകും . കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിനാണ് ഗവർണറുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത്.