പാലാരിവട്ടം പാലം അഴിമതിക്കേസ് ; ഇന്ന് വി.കെ ഇബ്രാഹിം കുഞ്ഞിനെ മെഡിക്കൽ സംഘം പരിശോധിക്കും

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതി ശാരീരിക -മാനസിക -ആരോഗ്യ പരിശോധന നടത്തണമെന്ന് നിർദേശിച്ചിരുന്നു . വിജിലൻസ് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ മെഡിക്കൽ സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥനത്തിലായിരിക്കും പരിഗണിക്കുക. ഇബ്രാഹിം കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധിക്കുക . ചൊവ്വാഴ്ചയാണ് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കുക.