കോടികളുടെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. കോവിഡ് കേസുകൾ വീണ്ടും അമേരിക്കയിൽ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക പാക്കേജുകൾ അനിവാര്യമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാക്കേജിനുള്ള ബിൽ പാസാക്കുന്നതിനായി കോൺഗ്രസിനോട് ആവിശ്യപ്പെട്ടിരിക്കുകയാണ് ജോ ബൈഡൻ. ഡെമോക്രാറ്റുകളും സാമ്പത്തിക പാക്കേജിനെ അഗീകരിച്ചിട്ടുണ്ട്.