പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. ഇതില്‍ നാല് പേര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും രണ്ട് പേര്‍ കിറ്റ്കോ ഉദ്യോഗസ്ഥരുമാണ്.
പൊതുമരാമത്തിലേയും കിറ്റ്കോയിലേയും ഈ ആറ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇങ്ങനെ അനുവദിച്ച 8 കോടി 25 ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചെടുക്കാന്‍ വേണ്ടിയാണെന്നും വിജിലന്‍സ് കണ്ടെത്തി.
പൊതുമരാമത്തിലെ സ്പെഷ്യല്‍ സെക്രട്ടറി സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാ കുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എ രാജേഷ് എന്നിവരെയാണ് പ്രതിചേര്‍ത്തത്. കിറ്റ്കോയിലെ എഞ്ചിനീയര്‍ എ.എച്ച് ഭാമ, കണ്‍സള്‍ട്ടന്റ് റെജി സന്തോഷ് എന്നിവരേയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.