10 ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള 3 ദിവസത്തെ അവധി പിന്‍വലിച്ചതിനെ തുടര്‍ന്ന് നഴ്സുമാര്‍ പണിമുടക്കിലേക്ക്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള സര്‍ക്കാര്‍ നഴ്‌സസ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. മെഡിക്കല്‍ കോളജുകളില്‍ ഒരു മണിക്കൂര്‍ ജോലി ബഹിഷ്‌കരിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമ്പൂര്‍ണ പണിമുടക്കിലേക്ക് നീങ്ങുമെന്നും യൂണിയന്‍ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സസിന്റെ അവധി പിന്‍വലിച്ചുകൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് വ്യാപിപ്പിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമെന്ന് കേരള ഗവ നഴ്സസ് യൂണിയന്‍ ആരോപിക്കുന്നു. നഴ്സസിനെ മരണത്തിലേക്ക് തള്ളിവിടുന്ന മനുഷ്യത്വ ഹീനമായ നടപടിയാണ് ഇതെന്ന് സംഘടന വ്യക്തമാക്കി.
ഉത്തരവില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം, നഴ്സസിന് വിശ്രമം അനുവദിക്കണം, ആവശ്യത്തിന് നഴ്സസിനെ നിയമിക്കാന്‍ തയ്യാറാകണം തുടങ്ങിയവയാണ് ആവശ്യം. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമ്പൂര്‍ണ പണിമുടക്കിലേക്ക് കടക്കുമെന്നും കെ.ജി.എന്‍.യു. വ്യക്തമാക്കി.