ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ബംഗളൂരു ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയിൽ ബിനീഷിനെ ഇന്ന് ഹാജരാക്കും. എൻ.സി.ബി നാല് ദിവസമായി ബിനീഷിനെ ചോദ്യം ചെയ്യുകയാണ്. ബിനീഷിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച കർണാടക ഹൈക്കോടതി പരിഗണിക്കു . എൻ.സി.ബി ബിനീഷിനെ കേസിൽ പ്രതിചേർക്കുമോയെന്ന കാര്യം ഇന്ന് കോടതിയെ അറിയിക്കും.