മൂന്നാം ഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദം; കോവിഡ് വാക്‌സിന്‍ വിതരണം ഡിസംബര്‍ മാസത്തോടെ

മൂന്നാം ഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഡിസംബര്‍ മാസത്തോടെ അമേരിക്കയില്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ അറിയിച്ചു.

ഡിസംബര്‍ പകുതിയോടെ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ് എഫ്ഡിഎ) വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസറിന്റെ ജര്‍മന്‍ പങ്കാളിയായ ബയോണ്‍ടെക് മേധാവി യുഗുര്‍ സാഹിന്‍ പറഞ്ഞു.