തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. കോട്ടയം മലബാര്‍, ആന്തൂര്‍ നഗരസഭ, മലപ്പട്ടം പഞ്ചായത്ത് എന്നിവിടങ്ങളിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്. കോട്ടയം മലബാറിലെ ഒരു(3) വാര്‍ഡിലും ആന്തൂര്‍ നഗരസഭയിലെ ആറ് (2,3,10,11,16,24) വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് (3,5,8,9,11)വാര്‍ഡുകളിലുമാണ് സിപിഎമ്മിന് എതിരില്ലാത്തത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ആന്തൂര്‍ നഗരസഭ ഭരിക്കുന്നത് എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്.ഇന്ന് മൂന്നു മണിവരെയായിരുന്നു നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയം.