സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തർദേശീയ വിപണിയിൽ സ്വർണവില കുറയുന്നത്. ഔൺസിന് 1,876.85 ഡോളർ നിലവാരത്തിലാണ് സ്പോട്ട് ഗോൾഡ് വില. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.43 ശതമാനം കുറഞ്ഞ് 50,546 രൂപയിലെത്തി. സമാനമായ വിലയിടിവ് വെള്ളിവിലയിലുമുണ്ടായിട്ടുണ്ട്.