പാമ്പിനെ പേടിയില്ലാത്തവർ ഉണ്ടോ? ഉണ്ടാവില്ല. പാമ്പിനെ കണ്ടയുടൻ നമ്മൾ വടിയെടുക്കാൻ ഓടുന്നതും വെറുതെയല്ല. എന്നാൽ ഇനി ആ പേടിയും വടി എടുക്കലും വേണ്ട, പാമ്പുകളെ ചാക്കിലാക്കാൻ ആപ്പിറക്കുകയാണ് വനം വകുപ്പ്. ഓരോ ജില്ലയിലും പാമ്പ് പിടുത്ത പരിശീലനത്തിലൂടെ ലൈസൻസ് കിട്ടിയവരിൽ വിവരങ്ങൾ എത്തിക്കാനുള്ള സംവിധാനമാണ് ആപ്പിലൂടെ ഒരുങ്ങുന്നത്.
ജനവാസകേന്ദ്രങ്ങളിൽ എവിടെയാണ് നിങ്ങൾ പാമ്പുകളെ കാണുന്നത് അപ്പോൾ തന്നെ ഒരു ഫോട്ടോ എടുത്ത് ആപ്പിൽ ഷെയർ ചെയ്താൽ പാമ്പിനെ പിടികൂടാൻ വനം വകുപ്പ് അധികൃതർ അരികിലെത്തും. സർപ്പ എന്ന പേരിലാണ് ആപ്പ് ഒരുങ്ങുന്നത്. വനം വന്യജീവി നിയമം കൂടുതൽ ശക്തമായ സാഹചര്യത്തിൽ പാമ്പിനെ തല്ലിക്കൊന്ന് ആപ്പിലാവുന്നതിലും നല്ലത് ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതാവും.