ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയെ പോലീസ് കോ-ഓപ്പറേറ്റീവ് സൊസിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി

ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയെ പോലീസ് കോ-ഓപ്പറേറ്റീവ് സൊസിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി . എസ്എസ്ബിയിൽ എ .എസ്. ഐ ആയ ടി. പ്രജീഷ് ആണ് പുതിയ പ്രസിഡന്റ് . ജില്ലാ പോലീസ് മേധാവിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയത് രാഷ്ട്രീയ താല്പര്യങ്ങൾ മുന്നിർത്തിയാണെന്ന് ആക്ഷേപമുണ്ട് . 1994 ലാണ് കണ്ണൂർ ജില്ലാ പോലീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചത് .കണ്ണൂർ ജില്ലയിലെ 3500 ഓളം പോലീസുകാരാണ് സഹകരണ സംഘത്തിലെ അംഗങ്ങൾ . യതീഷ് ചന്ദ്രയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയ നടപടിയിൽ കോടതിയെ സമീപിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.