മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എം.പി. സര്‍ക്കാരിന്റേത് നാണംകെട്ട നടപടിയെന്ന് പി. കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പല കേസുകളിലും പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ അറസ്റ്റ് നാടകം നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അറസ്റ്റ് നീക്കത്തെക്കുറിച്ച് നേരത്തേ വിവരം ലഭിച്ചു. സിപിഐഎം നേതാക്കള്‍ യോഗം ചേര്‍ന്ന് കൂടിയാലോചിച്ചാണ് അറസ്റ്റ് നടത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തേ പറഞ്ഞതുപോലെ ലിസ്റ്റിട്ടാണ് അറസ്റ്റ് നടപടിയെടുക്കുന്നത്. അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.