പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രഹിം കുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരണവുമായി മുസ്ലിം ലീഗ് മുതിർന്ന നേതാവ് പി . കെ കുഞ്ഞാലിക്കുട്ടി . മുൻപേ തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്നും രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് വിജിലന്സിന്റെതെന്നും . ഇടത് മുന്നണി കൺവീനർ ഇത് നേരത്തെ പറഞ്ഞിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു . നിലവിൽ സർക്കാരിന് നേരെയുള്ള മറ്റ് വാദങ്ങളും പ്രശ്നങ്ങളും ബാലൻസ് ചെയ്യാൻ വേണ്ടി നടത്തുന്ന നാടകമാണിതെന്നും അതേസമയം അറസ്റ്റ് ഉണ്ടാകുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി ഇന്ന് അതിരാവിലെ തന്നെ വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിക്കുകയായിരുന്നു.