തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തി വച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. അഴിമതിക്ക് മറപിടിക്കാനാണ് ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവെച്ചതെന്നും ചെന്നിത്തല ഹര്‍ജിയില്‍ ആരോപിച്ചു.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഓഡിറ്റ് നിര്‍ത്തി വച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സോഫ്റ്റ്വെയര്‍ അപ്ഡേഷനുമായി ബന്ധപ്പെട്ട കാലതാമസമാണ് ഇപ്പോഴുള്ളതെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഓഡിറ്റ് തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.നേരത്തെ തദ്ദേശ ഓഡിറ്റ് റദ്ദാക്കിയ വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.