സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കി


സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് ഇനി അന്വേഷണം നടത്താനാകൂ. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനമിറക്കിയത്.

സിബിഐക്ക് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന അനുമതി ഇതോടെ അസാധുവായി. എന്നാല്‍ നിലവിലുള്ള സിബിഐ അന്വേഷണങ്ങള്‍ക്ക് പുതിയ നടപടി ബാധകമാകില്ല.